പത്തനംതിട്ട: മലയാലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. മലയാലപ്പഴ സ്വദേശി ഹരിയാണ് ഭാര്യ ലതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
