ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയം; ഡോക്ടര്‍ യുവതിയെയും മകനെയും ചുട്ടുകൊന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂറില്‍ യുവതിയെയും മകനെയും ഡോക്ടര്‍ ചുട്ടുകൊന്ന്. തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഡോക്ടര്‍ രണ്ടുപേരെയും കൊന്നത്. വീടിന് സ്പിരിറ്റ് ഒഴിച്ച്‌ തീ കൊളുത്തിയതാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

ദീപ ഗുജ്ജര്‍ എന്ന യുവതിയും ഇവരുടെ ആറ് വയസായ മകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൃത്യം നടത്തിയ ഡോക്ടര്‍ സീമ, ഭര്‍ത്താവ് സുദീപ്, അമ്മായിയമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട ദീപയുടെ സഹോദരി രാധ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ സീമയേയും അമ്മായിയേയും ജുഡിഷ്യല്‍ കസ്റ്റഡിയിലും സുദീപിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

സീമയുടെ ഭര്‍ത്താവ് സുദീപും ഡോക്ടര്‍ ആണ്. ഇവര്‍ ഒരേ ആശുപത്രിയിലാണ് ജോലി ചെയുന്നത്. ഇവിടെ തന്നെയാണ് ദീപയും ജോലി ചെയുന്നത്. ഇവിടെ വെച്ച്‌ സുദീപും ദീപയും അടുത്തു. പിന്നെ സുദീപ് ദീപക്ക് ഒരു വീട് സമ്മാനമായി നല്‍കി. ഇത് അറിഞ്ഞ സീമയും അമ്മായിയമ്മയും ദീപയുടെ വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് സീമ വീടിന് തീകൊളുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *