സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വിലവരുന്ന 57 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ബാംഗളൂരു-തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്കാനിയ ബസിലെ യാത്രക്കാരായ അസം സ്വദേശികളില്‍നിന്നാണ് 2 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത് . സംഭവുമായി ബന്ധപ്പെട്ട് ഇനാമുള്‍ ഹുസൈന് (28), അബൂബക്കര്‍ സിദ്ദിഖ്(44)എന്നിവരെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
പെരുമ്ബാവൂരില്‍ ചില്ലറ വില്പനയ്ക്കു കൊണ്ടുപോകുകയായിരുന്നു പുകയില ഉത്പന്നങ്ങളെന്നു പ്രതികള്‍ നല്കിയ മൊഴിയില്‍ പറയുന്നു . എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം. മജു എന്നിവരുടെ നേത്രത്വത്തിലായിരുന്നു പരിശോധന .
