കോട്ടയം > പി ജെ ജോസഫ് തന്നെ വ്യക്തിഹത്യ നടത്തുന്നതായി ജോസ് കെ മാണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കെ എം മാണി പടുത്തുയര്‍ത്തിയ രാഷ്ട്രീയത്തെ കുതന്ത്രങ്ങള്‍ കൊണ്ട് കൈക്കലാക്കാനാണ് ശ്രമമെന്നും ഇതിനെതിരെ കരുത്തോടെ നിലകൊള്ളുമെന്നും കുറിപ്പില്‍ പറയുന്നു.
ക്രൂരമായ പരിഹാസവും തികച്ചും വ്യക്തിപരമായ ആക്ഷേപങ്ങളും ആവര്‍ത്തിച്ചിട്ടും അതേ നാണയത്തില്‍ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകളും വിമര്‍ശനങ്ങളും വ്യക്തിനിഷ്ഠമല്ല. എന്നാല്‍ വിമര്‍ശനങ്ങളുയര്‍ത്തുമ്ബോള്‍ അത് ഒരാളെയും വേദനിപ്പിക്കുന്നതും വിലകുറഞ്ഞതുമാകരുതെന്ന പാഠമാണ് കെ എം മാണി പകര്‍ന്നു നല്‍കിയത്. പി ജെ ജോസഫിന് എത്ര വേണമെങ്കിലും പരിഹസിക്കാം, വ്രണപ്പെടുത്താന്‍ ശ്രമിക്കാം, ഒരു പ്രതികരണം കൊണ്ടും ഞാന്‍ അദ്ദേഹത്തെ അപമാനിക്കില്ല. തന്റെ നിശബ്ദത നിസഹായതയോ, ദൗര്‍ബല്യമോ അല്ലെന്നും കുറിപ്പില്‍ പറയുന്നു.
