പിഎസ്സി പരീക്ഷാ നടത്തിപ്പില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
നിലവിലെ പാറ്റേണ്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമക്കേട് നടത്താന്‍ അവസരം നല്‍കുന്നതാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരി പി എസ് സി ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷാ ഹാളിലെ സീറ്റിംഗ് പാറ്റേണില്‍ മാറ്റം കൊണ്ടു വരണമെന്നും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഹാളില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
