ചാച്ചാജിയുടെ ഓർമ്മ പുതുക്കി കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനം ആഘോഷിച്ചു

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് “ഇൻറർനെറ്റും സ്മാർട്ട്ഫോണും-  ഉപയോഗവും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്പാർക്ക് ടെക്നോമീഡിയ പ്രൈവറ്റ്  ലിമിറ്റഡും കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കമ്പനി സിഇഒ  മുബാറക്ക്   എൻ.എം വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.വിദ്യാർത്ഥികളിൽ ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും അവബോധം വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, മുഹമ്മദ് മാസ്റ്റർ, റഷീദ് മാസ്റ്റർ, ലൗലി ടീച്ചർ, ഗീത ടീച്ചർ സ്കൂൾ കൗൺസിലർ ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥിനി ആയിഷ ഫിദ  നന്ദി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *