ഖുര്‍ആന്‍ തിയേറ്റര്‍ സമര്‍പ്പിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടെയുള്ള ഖുര്‍ആന്‍ തിയേറ്റര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ സമര്‍പ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുമായി സംവദിക്കാനും പാരായണ ശാസ്ത്രം, ശൈലി എന്നിവ വിനിമയം ചെയ്യുവാനും ഇത് വഴിയൊരുക്കും. ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കുഞ്ഞാപ്പ ഫൈസി മുടിക്കോട്, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മുഹമ്മദ് കുട്ടി ഫൈസി നന്നമ്പ്ര, ബഷീര്‍ സഅ്ദി വയനാട് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *