ശബരിമല: പമ്ബയിലെത്തിയ പത്ത്​ സ്​ത്രീകളെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധി സ്​റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ദര്‍ശനം നടത്താനെത്തിയ പത്ത്​യുവതികളെ പൊലീസ്​ പമ്ബയില്‍ നിന്നും തിരിച്ചയച്ചു. ആന്ധ്രപ്രദേശ്​ സ്വദേശികളായ സ്​ത്രീകളെയാണ്​ പ്രായം പരിശോധിച്ച്‌​ പൊലീസ്​ തിരിച്ചയച്ചത്​.

വിജയവാഡ സ്വദേശികളായ 15 സ്​ത്രീകളാണ്​ ദര്‍ശനത്തിനെത്തിയത്​. എന്നാല്‍ ആധാര്‍ കാര്‍ഡ്​ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച പൊലീസ്​ പ്രായം കുറഞ്ഞവരെ തടഞ്ഞു. പൊലീസ്​ കണ്‍ട്രോള്‍ റൂമിലെത്തിച്ച ശേഷം ഇവരുടെ പ്രായം കൃത്യമായി പരിശോധിച്ച ശേഷം പത്തുപേരെ തിരിച്ചയക്കുകയും മറ്റുള്ളവരെദര്‍ശനത്തിനായി അയക്കുകയും ചെയ്യുകയായിരുന്നു.

യുവതികളെ ശബരിമലയിലെ ആചാരങ്ങളെ കുറിച്ച്‌​ ബോധ്യപ്പെടുത്തിയതായി പൊലീസ്​ പറഞ്ഞു.

മണ്ഡല ഉത്സവത്തിനായി ഇന്ന് നടതുറക്കും. പ്രധാന ബേസ് ക്യാമ്ബായ നിലയ്ക്കലില്‍ പൊലീസ്​ കര്‍ശനപരിശോധന നടക്കുന്നുണ്ട്​. ​

Leave a Reply

Your email address will not be published. Required fields are marked *