മലപ്പുറം: ഇത്രയും നാള് ജീവിതത്തില്‍ എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടായിട്ടുണ്ടോ, അതിനെല്ലാം കാരണമെന്ന് ഇന്ത്യന്‍ ഫുട്ബാള്‍ താരം അനസ് എടത്തൊടിക വിശ്വസിക്കുന്നത് ഉമ്മ ഖദീജയുടെ പ്രാര്‍ഥനയാണ്. സലാം ചൊല്ലി വീട്ടില്നിന്നിറങ്ങുമ്ബോള് തിരിച്ചുവരാന്‍ വൈകരുതെന്ന് പറഞ്ഞ് യാത്രയാക്കിയിരുന്ന അവരിപ്പോള്‍ ആ പൂമുഖത്തില്ല.
ഞായറാഴ്ച വൈകീട്ട് ഉമ്മയുടെ ഖബറിനരികിലെത്തി പ്രാര്‍ഥിച്ച് അനസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മസ്കത്തിലേക്ക് പറന്നത് ഭാരമേറിയ മനസ്സുമായാണ്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ചൊവ്വാഴ്ച ഒമാനുമായി നടക്കുന്ന മത്സരം ഇന്ത്യക്ക് നിര്ണായകമായതിനാല് പെട്ടെന്ന് തിരിച്ചുവിളിക്കുകയായിരുന്നു താരത്തെ.
അഫ്ഗാനിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി ദുബൈയിലായിരുന്ന അനസിനെ തേടി ചൊവ്വാഴ്ച വൈകീട്ടാണ് മാതാവിെന്റ മരണവാര്‍ത്തയെത്തുന്നത്. അതി ഗുരുതരമാണെന്നാണ് ആശുപത്രിയിലുള്ളവര്‍ അറിയിച്ചതെങ്കിലും സമൂഹമാധ്യമങ്ങള്‍ സജീവമായ കാലത്ത് വിവരം മറച്ചുവെക്കാനുള്ള ഉറ്റവരുടെ ശ്രമം പരാജയപ്പെട്ടു.
രാത്രിതന്നെ നാട്ടിലേക്ക് തിരിച്ച് ബുധനാഴ്ച രാവിലെ 7.45ഓടെ കൊണ്ടോട്ടിയിലെ വീട്ടിലെത്തി. 2018െന്റ തുടക്കത്തില്‍ പിതാവ് മുഹമ്മദ്കുട്ടിയുടെ വിയോഗം തീര്‍ത്ത വേദനയില്‍നിന്ന് മുക്തമാവുംമുമ്ബെയാണ് മാതാവും രോഗബാധിതയായത്. കോഴിക്കോട്ട് വാടക വീടെടുത്തായിരുന്നു കുറേനാള്‍ ചികിത്സ. കഴിയാവുന്ന സമയത്തെല്ലാം അനസ് ഉമ്മക്കരികിലെത്തിയിരുന്നു.
ദൂരെയാവുമ്ബോള് വിഡിയോ കാളില്‍ സംസാരിക്കും. ചെറുപ്പത്തിലേ ഏക സഹോദരനെ നഷ്്ടമായ അനസിനെ സംബന്ധിച്ച് അവസാന ആശ്രയമായിരുന്നു ഉമ്മ.കളിച്ചാലും ഇല്ലെങ്കിലും ക്യാമ്ബില്‍ മുതിര്‍ന്ന താരത്തിെന്റ സാന്നിധ്യം അനിവാര്യമാണെന്ന് ടീം മാനേജര്‍ അനസിനെ അറിയിച്ചു.
