ഓച്ചിറ : പതിന്നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു . കൃഷ്ണപുരം തെക്ക് കൊച്ചുമുറി ജയാസ് ഭവനത്തില്‍ ശ്രീനാഥാ(19)ണ് ഓച്ചിറ പോലീസിന്റെ പിടിയിലായത് . കഴിഞ്ഞ പത്തിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്ത മാതാവിനെ ഇയാള്‍ ആക്രമിക്കുകയും വീട്ടില്‍ അക്രമം നടത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി മൊഴി നല്‍കിയത്. ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയബി ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
