പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വത്ത് 16 കോടിക്ക് മുകളില്‍. എതിരാളി ഇടതുസ്ഥാനാര്‍ഥിക്ക് പത്തു ലക്ഷത്തിനു മുകളിലും.
മന്ത്രി മഞ്ഞളാംകുഴി അലിക്ക് 16,77,79,452 രൂപയുടെ ആസ്തിയും ഭാര്യക്ക് 3,48,55,280 രൂപയുടെ ആസ്തിയുമുള്ളതായാണ് ഇന്നലെ അലി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്്. കാറ് ഉള്‍പ്പടെ 59,20,106 രൂപയുടെ വാഹനങ്ങളും 16,18,59,346രൂപയുടെ ഭൂമിയുമുണ്ട്. അലിയുടെ കൈവശം 98,450 രൂപയും ഭാര്യയുടെ പക്കല്‍ 6720 രൂപയും പണമായുണ്ട്. 40,10,000 രൂപ വിലയുളള 2014മോഡല്‍ ലാന്റോവര്‍ കാറും ഭാര്യക്ക് ’82 മോഡല്‍ മെഴ്സിഡ് ബെന്‍സ് കാറുമുണ്ട്. ഭാര്യക്ക് 15 ലക്ഷം രൂപവിലമതിക്കുന്ന 75 പവന് സ്വര്‍ണാഭരണങ്ങളുണ്ട്. അലിക്ക് നാല് ബാങ്കുകളിലും ട്രഷറിയിലുമാലി 5,41,656 രൂപനിക്ഷേപമുണ്ട്. ഭാര്യക്ക് നാല് ബാങ്കുളിലായി 8,95,659 രൂപയും നിക്ഷേപമുണ്ട്.പുഴക്കാട്ടിരി ആലിപ്പറമ്പ് വില്ലേജുകളിലെ 15 ആധാരങ്ങളിലായി 11.80ഏക്കര്‍ കൃഷി ഭൂമിയുണ്ട്. ഇതിന് 4,59,96,846 രൂപ മാര്‍ക്കറ്റ് വിലയുണ്ട്്. പെരിന്തല്‍മണ്ണ പുഴക്കാട്ടിരി വില്ലേജുകളിലായി 1.1സെന്റ് കാര്‍ഷികേതര ഭൂമിയുണ്ട് ഇതിന് 25,856,250 രൂപമാര്ക്കറ്റ് വിലവരും. ഭാര്യക്ക് പുഴക്കാട്ടീരി വില്ലേജില്‍ 21 ലക്ഷം രൂപവിലയുള്ള 42 സെന്റ് ഭൂമിയും പെരിന്തല്‍മണ്ണ വില്ലേജില്‍ 28,762,500 രൂപവിലവരുന്ന 88.5 സെന്റ് ഭൂമിയുമുണ്ട്്. അലിക്ക് പെരിന്തല്‍മണ്ണയില്‍ 65,000 ചതുരശ്ര അടിയും പുഴക്കാട്ടിരിയില്‍ 6,000 ചതുരശ്ര അടിയും വിസ്തീര്‍ണമുള്ള വാണിജാവശ്യകെട്ടിടമുണ്ട്. ഇതിന് യഥാക്രമം 8.50 കോടിയും16 ലഷം രൂപയും മാര്‍ക്കറ്റ് വിലവരും. പുഴക്കാട്ടിരിയില്‍ ഭാര്യയുടെപേരില്‍ 4800 ചതുരശ്രഅടി വിസ്തീര്‍ണമുള്ള സ്കൂള്‍ ബില്‍ഡിങിന് 14 ലക്ഷം രൂപയും മാറക്കറ്റ് വിലവരും.
അലിയുടെ എതിരാളി ഇടതുമുന്നണി സ്ഥാനാര്‍ഥി വി.ശശികുമാറിന്റെ ആകെ ആസ്തി 10,11,651 രൂപയാണ്. ബാങ്കിലും കൈവശമുള്ളതുമടക്കം 3,09,651 രൂപയുണ്ട്. വലമ്പൂര്‍ വ്ിേല്ലജില് അഞ്ചുസെന്റ് സ്ഥലവും 1500 ചതുരശ്ര അടിയിലുളള വീടുമുണ്ട്. ഇവക്ക് 6,50,000 രൂപ വിപണിമൂല്യമുണ്ട്. ഇതിനുപുറമേ 52,000 രൂപ വിലയുള്ള സ്കൂട്ടറാണ് വസ്തുവായുള്ളത്. 5000 രൂപ കൈവശമുണ്ട് . വിവിധ ബാങ്കുകളിലും സബ്ട്രഷറിയിലുമായി 2,74,151 രൂപ നിക്ഷേപമുണ്ട്
ശശികുമാറിന്റെ ഭാര്യയുടെ പേരില്‍ ആകെ 4,71,894 രൂപയുടെ ആസ്തിയുണ്ട്. 3000 രൂപ കൈവശവും 5,038 രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. ഇ.എം.എസ്. പോസ്റ്റ് ഓഫീസ് ആര്.ഡി.യായി 30,000 രൂപയുണ്ട്. 3,01,526 രൂപ വിലവരുന്ന ആള്‍ട്ടോകാറും, നാലുപവന് സ്വര്‍ണാഭരണങ്ങളുമുണ്ട്. 50,000 രൂപ വിലവരുന്ന രണ്ടേകാല്‍ സെന്റ് ഭൂമിയും ഭാര്യയുടെ പേരിലുണ്ട്.
