വേങ്ങര:വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി. ഉപവരണാധികാരി വേങ്ങര ബി.ഡി.ഒ ബി.ശ്രീബാസ് മുമ്പാകെ നോമിനേഷന് സമര്‍പ്പിച്ചു. തനിക്കും ഭാര്യക്കുമായി മൂന്നരക്കോടിയുടെ സ്വത്തുള്ളതായി പത്രികക്കെപ്പം നല്കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൈവശം രണ്ട് ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലായും, എല്‍.ഐ,സി, വാഹനം എന്നിവ ഉള്‍പ്പെടെ 73,12,018.27 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 2.5 ലക്ഷം രൂപക്കു പുറമേ വിവിധ ബാങ്ക് അക്കൗണ്ടുകള്‍, എല്‍.ഐ.സി, വാഹനം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ 2,31,38676.55 രൂപയുമുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിക്ക്് പാണക്കാട് വില്ലേജിലുളള കാരാത്തോട്ടെ ഒരു ഏക്കര്‍ 18 സെന്റ് പുരയിടവും വിവിധ വില്ലേജുകളിലായി 13 ഏക്കര്‍ 22 സെന്റ് കൃഷി ഭൂമിയുണ്ട്്്. മലപ്പുറം പാണ്ടി ലോഡ്ജിന്റെ മൂന്നിലൊന്ന്്് പങ്ക്്, മേല്‍മുറി, കാരാത്തോട്്, എന്നിവിടങ്ങളില്‍ 16,00,000 രൂപയുടെ കെട്ടിടവും ഭാര്യക്ക്്് ചുങ്കത്തറ, കോഴിക്കോട്്് എന്നിവിടങ്ങളില്‍ 60,00,000 ലക്ഷത്തിന്റെ കെട്ടിടവുമുണ്ട്. കൂടാതെ, ഭാര്യയുടെ പേരില്‍ കാര്‍, വീട് എന്നിവക്കായി 13,88,802.55 രൂപയുടെ ലോണുമുണ്ട്.
