മലപ്പുറം: പൊതു ശത്രുവിനെ നേരിടാന്‍ ഇടതു വലതു മുന്നണികള്‍ സഖ്യമാവുന്നതില്‍ തെറ്റില്ലെന്ന് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല. ദേശീയ തലത്തില്‍ നിലവില്‍ പല കാലഘട്ടങ്ങളില്‍ ഇത്തരത്തില്‍ സഖ്യമുണ്ടായിരുന്നതായും എന്നാല്‍ കേരളത്തില്‍ അത്തരം സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ്ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബി.ജെ.പി കൂട്ടുകെട്ട് എന്നത് എല്ലാ കാലങ്ങളിലും സി.പി.എം ഉയര്‍ത്തുന്ന തെറ്റായ ആരോപണമാണ്. ഇതുവഴി മതേതര ന്യൂനപക്ഷ വോട്ടുകള്‍ കയ്യിലാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ശക്തമായി ഇടപെടുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ഒറ്റക്ക് നേരിടാനുള്ള ശക്തി കേരളത്തില്‍ കോണ്‍ഗ്രിസനുണ്ടെന്നും അതുകൊണ്ടുതന്നെ ഇവിടെ ഇടത്‌വലത് സഖ്യമെന്ന ആവശ്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാന്തപുരത്തെ രാഷ്ടീയ നേതാക്കള്‍ സന്ദര്‍ശിക്കുന്നതായും സമസ്ത നേതാക്കളെ കാണാതിരിക്കുയും ചെയ്യുന്നതായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ടീയകാര്യത്തില്‍ കൃത്യമായ നിലപാടുള്ള സംഘടനയാണ് സമസ്തയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. നിലവിലെ രാഷ്ടീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
