യുഡിഎഫ് ബിഡിജെഎസുമായി രഹസ്യകൂട്ടുകെട്ട്

തിരുവനന്തപുരം മതത്തിനും ജാതിക്കും ഊന്നല്‍ നല്‍കുകയാണ് ശ്രീനാരായണഗുരുവിന്റെ പിന്‍മുറക്കാര്‍ ചെയ്യുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ജാതി ചോദിച്ചാലെന്താണ് ഇവരുടെ ചോദ്യം. ഗുരുവില്‍ ജാതിയും മതവും അടിച്ചേല്‍പ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ യുഡിഎഫ്, ബിഡിജെഎസ് കൂട്ടുകെട്ടുണ്ട്. ബിഡിജെഎസ് വഴി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണ്.
സര്‍ക്കാര്‍ ഭൂമി വെള്ളാപ്പള്ളിക്ക് പതിച്ച് നല്‍കിയത് ഇതിനു പ്രത്യുപകാരമാണ്. ആര്‍ എസ് എസിന്റെ വോട്ട് വാങ്ങി ജയിക്കാന്‍ മൂനിര്‍ അടക്കമുളളവര്‍ ശ്രമിക്കുന്നുണ്ട്. കോഴിക്കോട് ഇതിന്റെ ഭാഗമായി ചര്‍ച്ച നടന്നതായും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാണെന്നും കോടിചേരി കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *