തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ നടക്കുമ്ബോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോട്ടെ സ്വവസതിയിലായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയതാണ് വിവാദത്തിലേക്ക് വഴിയൊരുക്കിയത്.
അതേസമയം അടിയന്തിര പാര്‍ട്ടി ചുമതലകള്‍ കാരണമാണ് തിരുവനന്തപുരത്ത് വന്നതെന്നാണ് സുരേന്ദ്രന്‍റെ വാദം. ഡിജിപിയുടെ അനുമതിയോടെയാണ് താന്‍ യാത്ര ചെയ്തതെന്നും ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം.കൂടാതെ പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ നിര്‍ദേശം ബിജെപി അധ്യക്ഷന്‍ തന്നെ മറികടന്നതിനെതിരെയും വലിയതോതിലുള്ള വിമര്‍ശനങ്ങലാണ് ഉണ്ടാവുന്നത്.
