സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനുമാകില്ല; വി. മുരളീധരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു യാത്ര നടത്തിയെന്ന വര്‍ത്തയ്ക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡിജിപിയെ വിളിച്ച്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്‍റെ വിശദീകരണം മാധ്യമങ്ങള്‍ക്ക് മതിയാകുന്നില്ലെന്നും സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനുമാകില്ലെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.

കഴിഞ്ഞ 8 ദിവസവും കോഴിക്കോട്ടെ വീട്ടിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു സുരേന്ദ്രന്‍. എന്നാല്‍, തിരുവനന്തപുരത്തുണ്ടാകുകയാണ് കൂടുതല്‍ സൗകര്യമെന്ന പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത് എന്ന് മനസിലാക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. കേട്ട പാതി കേള്‍ക്കാത്ത പാതി മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷ നേതാവും വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയെന്നും മാധ്യമങ്ങള്‍ ആകട്ടെ സുരേന്ദ്രന്‍ എന്ന പേരു കണ്ടതും വസ്തുത പോലും നോക്കാതെ പ്രതികാര ബുദ്ധിയോടെ റിപ്പോര്‍ട്ടിംഗും തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *