ചാരായ വേട്ടക്കിറങ്ങി വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങളുടെ ‘റെയ്‌ഡില്‍’ കണ്ടെത്തിയത്‌ 100 ലിറ്റര്‍ വാഷ്‌

കോഴിക്കോട്‌: കള്ളവാറ്റ്‌ പിടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട്‌ മുക്കത്ത്‌ വീട്ടമ്മമാര്‍ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറ്‌ ലിറ്റര്‍ വാഷ്‌ കണ്ടെടുത്തു. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ കുടുംബശ്രീകളിലെ വീട്ടമ്മമാരാണ്‌ തെരച്ചിലിന്‌ ഇറങ്ങിയത്‌.

കാരശേരി എള്ളങ്ങല്‍ കോളനിയിലും പരിസരങ്ങളിലും രാത്രിയില്‍ ചാരായ വാറ്റും പകല്‍ മദ്യപാനവും പതിവായതോടെയാണ്‌ വീട്ടമ്മമാര്‍ തെരച്ചിലിന്‌ ഇറങ്ങിയത്‌. റബ്ബര്‍ തോട്ടത്തിലെ കുഴിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന വാഷ്‌ ഇവര്‍ കണ്ടെടുത്തു.

വാഷ്‌ കണ്ടെത്തിയതിന്‌ പിന്നാലെ ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ്‌ എത്തി ഈ വാഷ്‌ നശിപ്പിച്ചു. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ പ്രദേശത്ത്‌ വ്യാജ വാറ്റ്‌ സജീവമാണെന്ന്‌ വീട്ടമ്മമാര്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളിലും വ്യാജ വാറ്റ്‌ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരാനാണ്‌ വീട്ടമ്മമാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *