തിരുവനന്തപുരം: ട്രഷറി നിയന്ത്രണങ്ങള്‍ പടിപടിയായി നീക്കം ചെയ്യുകയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ 17 മുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ട്രഷറിയില്‍ നിന്നും പണം നല്‍കുമെന്നും ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. ഇതിനു പുറമേ അഞ്ചുലക്ഷം വരെയുള്ള എല്ലാ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും വെയ്സ് ആന്റ് മീന്‍സ് ക്ലിയറന്‍സ് ഇല്ലാതെ പണം കൊടുക്കുന്നതാണ്.
അതുപോലെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ 29 ഇനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ തുക പിന്‍വലിക്കാന്‍ കഴിയും. ഇതില്‍ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി, കുട്ടികളുടെ സ്റ്റൈപ്പന്റ്, ഭൂമി ഏറ്റെടുക്കലിന്റെ തുകകള്‍ (ഒരു കോടി രൂപ വരെ), നികുതിയുടെ കോമ്ബന്‍സേഷനും റീഫണ്ടുകളും, മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍, ലൈഫ് മിഷന്റെ ചെലവുകള്‍ തുടങ്ങിയവ ഉള്‍പ്പെടും. 29 ഇനങ്ങളുടെ നീണ്ട ലിസ്റ്റില്‍പ്പെട്ടവയില്‍ പലതും ഇതിനു മുമ്ബുതന്നെ നിയന്ത്രണങ്ങള്‍ക്കു പുറത്തായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പതിനായിരത്തോളം കോടി രൂപയുടെ വായ്പ വെട്ടിക്കുറച്ചതും ജിഎസ്ടി കോമ്ബന്‍സേഷന്‍ നിഷേധിച്ചതും സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും പുതിയ ധനകാര്യ വര്‍ഷത്തില്‍ നീക്കം ചെയ്യുമെന്നു പറഞ്ഞത് അങ്ങനെ യാഥാര്‍ത്ഥ്യമാവുകയാണെന്നും ,മന്ത്രി കൂട്ടിച്ചേര്‍ത്തു.
