മലപ്പുറം: താനൂരില്‍ പന്തുകളിയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി അക്ബര്‍ ബാദുഷക്കാണ് വെട്ടേറ്റത്. വെട്ടേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം . ചീനിച്ചിന്റെ പുരക്കല്‍ ഉനൈസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫുട്ബാള്‍ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മില്‍ തര്‍ക്കം നേരത്തെ മുതലുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
