ലോക്കഡൗണില്‍ വിമാനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്?

മുംബൈ: ലോകരാജ്യങ്ങളെല്ലാം ലോക്കഡൗണില്‍ കഴിയുമ്പോള്‍, ആകാശങ്ങളെ അടക്കിവാണ വിമാനങ്ങള്‍ എന്താണ് ചെയ്യുന്നത്. അവ വിശ്രമിക്കുകയാണോ? അല്ല. വിമാനങ്ങള്‍ക്ക് വിശ്രമിക്കാനാവില്ല. വിമാനത്താവളങ്ങളിലെ റെണ്‍വേയില്‍ അവ ഓരോ ചെറിയ ഇടവേളകളിലും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കാരണം, നിര്‍ത്തിയിട്ടാല്‍ പിന്നീട് പറന്നുയരുമ്പോള്‍ അവക്ക് പഴയതു പോലെ ഉയരാന്‍ കഴിഞ്ഞെന്നു വരില്ല.
വിശ്രമമെന്തെന്നറിയാത്ത വാഹനങ്ങളാണ് വിമാനങ്ങള്‍. ഒരു ബോയിംഗ് വിമാനം പ്രതിദിനം ശരാശരി 15 മണിക്കൂര്‍ വരെ പറക്കാറുണ്ടായിരുന്നു. ലോക്ക്ഡൗണില്‍ ഇവ അനിശ്ചതമായി നിലത്തിറങ്ങിയതോടെ സാങ്കേതികമായ ഒട്ടേറെ പ്രശ്്‌നങ്ങളാണ് ഉയര്‍ന്നു വരുന്നത്. 75000 കിലോ തൂക്കമുള്ള വിമാനം ഇപ്പോള്‍ നില്‍ക്കുന്നത് അതിന്റെ ടയറുകളില്‍ മാത്രമാണ്. ടയറുകള്‍ക്കാകട്ടെ ഈ ഭാരം സ്ഥിരമായി താങ്ങാനാകുകയുമില്ല. ടയറുകള്‍ക്ക് രുപം തന്നെ നഷ്ടപ്പെടുകയും പിന്നീട് സര്‍വ്വീസ് പുനരാരംഭിക്കുമ്പോള്‍ ലാന്റിംഗില്‍ അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യും.അതിനാല്‍ രണ്ടു ദിവസം കൂടുമ്പോള്‍ വിമാനങ്ങള്‍ റണ്‍വേയില്‍ ഓടിക്കണം. ടയറുകള്‍ പൂര്‍ണമായും നിരവധി തവണ കറങ്ങിയെത്തുന്നത് വരെ ഇത് തുടരണം. എഞ്ചിന്‍ ഓണ്‍ ചെയ്‌തോ ട്രാക്കറുകള്‍ ഉപയോഗിച്ച് വലിച്ചോ ആണ് വിമാനത്താവളങ്ങളില്‍ ഈ ജോലി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എഞ്ചിനുകള്‍ ഏറെ കാലത്തേക്ക് നിര്‍ത്തിയിടുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാല്‍ ആഴ്ചയിലൊരുക്കലെങ്കിലും എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കണം. വിമാനത്തിന്റെ പുറംഭാഗങ്ങളിലുള്ള ഉപകരണങ്ങളില്‍ കിളികള്‍ കൂടുകൂട്ടുന്ന പ്രശ്്‌നവും ഉയുന്നുണ്ട്. ഇത് തടയാന്‍ തുറന്ന ഭാഗങ്ങള്‍ മൂടിയിടുകയാണ് സാങ്കേതിക പ്രവര്‍ത്തകര്‍ ചെയ്യുന്നത്. വിമാനങ്ങള്‍ നിര്‍ത്തിയിടുന്നതിന് കോടിക്കണിക്ക് രൂപയാണ് എയര്‍ലൈന്‍ കമ്പനികള്‍ പാര്‍ക്കിംഗ് ഫീസായി എയര്‍പോര്‍ട്ടുകള്‍ക്ക് നല്‍കേണ്ടി വരുന്നുണ്ട്. നിര്‍ത്തിയിടുന്ന കാലത്തെ പരിചരണവും ചെലവേറിയതാണ്. പരിചരണത്തില്‍ പിഴവു സംഭവിച്ചാല്‍, ലോക്ക്ഡൗണിന് ശേഷമുള്ള സര്‍വ്വീസ് സുരക്ഷിതമായിരിക്കണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *