മസ്കത്ത്: ഒമാനില്‍ 111 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 78 പേരും വിദേശികളാണ്. 176 പേര്‍ക്കാണ് ഇതുവരെ അസുഖം സുഖപ്പെട്ടത്. മലയാളിയടക്കം ആറു പേര്‍ മരണപ്പെടുകയും ചെയ്തു.
പുതുതായി അസുഖ ബാധിതരായവരില്‍ 74 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്.
ഇവിടെ മൊത്തം വൈറസ് ബാധിതര്‍ 931 ആയി. 119 പേരാണ് ഇവിടെ രോഗ മുക്തര്‍. മരിച്ച ആറു പേരും മസ്കത്തില് ചികിത്സയിലിരുന്നവരാണ്. തെക്കന്‍ ബാത്തിനയിലെ രോഗികളുടെ എണ്ണം 76 ആയി ഉയര്‍ന്നു. 12 പേരാണ് ഇവിടെ സുഖപ്പെട്ടത്. ദാഖിലിയയില്‍ 54 രോഗികളാണ് ഉള്ളത്. ഇവിടെ 21 പേര്‍ സുഖപ്പെട്ടു. തെക്കന്‍ ശര്‍ഖിയയിലെ രോഗികളുടെ എണ്ണം 40 ആയി ഉയര്‍ന്നു. ഇവിടെ ഒരാള്‍ക്ക് മാത്രമാണ് സുഖപ്പെട്ടത്. വടക്കന്‍ ബാത്തിനയില്‍ ആറു പേര്‍ കൂടി പുതുതായി കോവിഡ് ബാധിതരായി.
