കെ.എം. ഷാജിക്കെതിരെ സ്​പീക്കര്‍ പ്രയോഗിച്ചത്​ ഇല്ലാത്ത അധികാരം -ചെന്നിത്തല

25 ലക്ഷം രൂപ കോ​ഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ സ്​പീക്കര്‍ വിജിലന്‍സിന്​ അനുമതി നല്‍കിയത്​ ഇല്ലാത്ത അധികാരം പ്രയോഗിച്ചാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അഴിമതി നിരോധന നിയമത്തില്‍ അത്തരമാരു അധികാരമില്ലെന്നും അദ്ദേഹം സ്​പീക്കര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.

എന്നാല്‍ അഴിമതി നിരോധന നിയമം 17 എ യിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്​ കേസെടുക്കാന്‍ അനുമതി നല്‍കിയതെന്നാണ്​ സ്​പീക്കര്‍ വ്യക്തമാക്കുന്നത്​. എന്നാല്‍, ഒരു എം.എല്‍.എക്കെതിരെ കേ​​സെടുക്കാന്‍ സ്​പീക്കര്‍ക്ക്​ ഇത്തരത്തില്‍ അനുമതി നല്‍കാനാവില്ലെന്ന്​ ചെന്നിത്തല അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അതത്​ സര്‍ക്കാറുകള്‍ക്ക്​ കേസെടുക്കാന്‍ അനുമതി നല്‍കാം. അല്ലെങ്കില്‍ ഒരാളെ സ്ഥാനത്തു നിന്ന്​ പുറത്താക്കാന്‍ അധികാരമുള്ളയാള്‍ക്ക്​ ഇത്തരത്തില്‍ അനുമതി നല്‍കാം.

എന്നാല്‍, നിയമന ബന്ധം എം.എല്‍.എയും സ്​പീക്കറും തമ്മിലില്ല. എം.എല്‍.എയെ സ്ഥാനത്തു നിന്ന്​ പുറത്താക്കാനുള്ള അധികാരവും സപീക്കറിനില്ല. അതിനാല്‍ തന്നെ അഴിമതി നിരോധന നിയമപ്രകാരം നിയമസഭ സ്​പീക്കര്‍ക്ക്​ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *