വധഭീഷണി ഗൗരവമായെടുക്കുന്നു -കെ.എം. ഷാജി

കോഴിക്കോട്​: തനിക്കെതിരായ വധഭീഷണിക്ക്​ പിന്നില്‍ സി.പി.എം ​പ്രവര്‍ത്തകരാണെന്നും ഗൗരവമായെടുക്കുന്നതായും കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. വധഭീഷണിയുണ്ടായപ്പോള്‍ നിയമപരമായി ഡി.ജി.പിയെ അറിയിച്ചതാണ്​​. പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. ഇന്‍റനെറ്റ്​ കോളുകളും മൊബൈല്‍ വഴിയുമുള്ള ഭീഷണിയുണ്ട്​.

ഫേസ്​ബുക്കിലെ ഭീഷണികളെല്ലാം സി.പി.എം പ്രവര്‍ത്തകരില്‍നിന്നാണ്​. ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടാണ്​ ഷുഹൈബിനെയും ടി.പി. ചന്ദ്രശേഖരനെയുമെല്ലാം പിന്നീട്​ ​െകാന്നതെന്ന്​ ഷാജി പറഞ്ഞു.

വധഭീഷണിയുണ്ടെന്ന്​ കാണിച്ച്‌ ​കെ.എം. ഷാജി കഴിഞ്ഞദിവസമാണ്​ ഡി.ജി.പിക്ക്​ പരാതി നല്‍കിയത്​. സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂടെയും ഭീഷണിയുണ്ട്​. സതീഷ്​ ഡോണ എന്ന എടപ്പാള്‍ സ്വദേശി ഫേസ്​ബുക്ക്​ കമന്‍റിലൂടെ ഭീഷണിപ്പെടുത്തിയെന്ന്​ എം.എല്‍.എ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴിയാണ്​ ഷാജി പരാതി അയച്ചത്​. ​േചവായൂര്‍ സി.ഐ ശ്രീജിത്തും സംഘവും മാലൂര്‍കുന്ന്​ എ.ആര്‍ ക്യാംപിന്​ സമീപമുള്ള ഷാജിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടി. കേസെടുക്കാനുള്ള നിര്‍ദേശം ​െപാലീസിന്​ കിട്ടിയിട്ടില്ല. ‘ഷാജി എന്ന മൂരിയെ അറക്കാന്‍ സമയമായി, അറക്കും ഞങ്ങള്‍’ എന്നാണ്​ സി.പി.എംകാരനായ സതീഷ്​ ഡോണ ഫേസ്​ബുക്കില്‍ കമന്‍റിട്ടത്​.

Leave a Reply

Your email address will not be published. Required fields are marked *