ആലപ്പുഴ : സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വീണ്ടും സജീവമാകുമ്ബോള്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് .ഇത് സമൂഹത്തിലെ രോഗബാധ സാധ്യത കൂടുതലുള്ള ഗ്രൂപ്പിനെ ബാധിക്കില്ല എന്ന് ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി .ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മുന്നോട്ടുവരികയും, രോഗബാധ സാധ്യത കൂടുതലുള്ള വയോജനങ്ങള്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പരിപൂര്‍ണ്ണമായി വീട്ടില്‍ കഴിയുകയും വേണം. പുറത്തുപോകുന്ന യുവജനങ്ങള്‍ വീടുകളില്‍ താമസിക്കുന്ന വയോജനങ്ങളുമായുള്ള ഇടപെടല്‍ കഴിയുന്നത്ര കുറയ്ക്കണം. കൊറോണ പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തില്‍ കേരളത്തിന്‍റെ എക്സിറ്റ് സ്ട്രാറ്റജി ഇതാണെന്ന് മന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്ബോള്‍ സാമൂഹിക അകലം പാലിച്ചു തന്നെ കയര്‍മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പലതും പുനരാരംഭിക്കാന്‍ ആവും. വീടുകളില്‍ വച്ച് കുടുംബാംഗങ്ങള്‍ കയറുപിരി നടത്തുന്നുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്ബോള്‍ സഹകരണസംഘങ്ങളില്‍ ഒരു ഷിഫ്റ്റില്‍ ആറുപേരില്‍ കൂടാത്ത വിധം വിവിധ ഷിഫ്റ്റുകളിലായി സാമൂഹിക അകലം പാലിച്ചുകൊണ്ട് കയറുപിരി നടത്താം.കയര്‍ ഫാക്ടറികളിലും സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
