യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചു: 21കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആയൂര്‍ അര്‍ക്കന്നൂര്‍ ലക്ഷംവീട് കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് പിടിയിലായത്. ഇപ്പോള്‍ ഓയൂര്‍ ചെറിയ വെളിയനല്ലൂരില്‍ വാടക വീട്ടിലാണ് ഷിബു മന്‍സൂര്‍ താമസിക്കുന്നത്.

ഇരുപത്തിയാറുകാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. തിരുവനന്തപുരത്തെ ബേക്കറി തൊഴിലാളിയാണ്. സ്ത്രീയുടെ വീട്ടുകാര്യങ്ങളില്‍ സഹായിയായി ഷിബു പോകുമായിരുന്നു. പിന്നീട് സുഹൃത്തായി മാറി. ഈ ബന്ധം മുതലെടുത്ത് വെഞ്ഞാറമൂട്ടിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ചു.

സ്ത്രീയുടെ നഗ്‌നചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് വാട്സ് ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് സി.ഐ. വിജയരാഘവന്‍, ഗ്രേഡ് എസ്.ഐ.മാരായ അജികുമാരന്‍ നായര്‍, ബിജു ഹക്ക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *