കൊല്ലം : കൊല്ലം ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജില്ലയില്‍ 2495 പേര്‍ മാത്രം നിരീക്ഷണത്തിലാണ്. 10 ദിവസമായി ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. മത്സ്യബന്ധന മേഖലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും. 25 HP ക്ക് താഴെയുള്ള വള്ളങ്ങളും 32 അടിയില്‍ താഴെ നീളമുള്ള ട്രോളിംഗ് ബോട്ടുകളും നാളെ മുതല്‍ മത്സ്യബന്ധത്തിന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കൊല്ലം ജില്ലയില്‍ ഇതുവരെ 15,872 പേരാണ് ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇനിയുള്ളത് കേവലം 17 ശതമാനം പേര്‍ മാത്രം. ഇന്നലെ 3,266 പേരാണ് ഗൃഹനിരീക്ഷണത്തില്‍ തുടരുന്നത്. ഇന്നലെ പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചത് 38 പേര്‍ മാത്രം. ആശുപത്രിയില്‍ പുതുതായി വന്ന ഒരാള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,213 സാമ്ബിളുകളില്‍ അഞ്ചെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി അഞ്ച് കേസുകള്‍ മാത്രമാണുള്ളത്. നാലു പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,194 എണ്ണം നെഗറ്റീവാണ്.
