ഐ.സി.എം.ആര്‍ അയച്ചത്​ തകരാറിലായ കൊവിഡ്​ പരിശോധനാ കിറ്റുകള്‍, ആരോപണവുമായി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനെതിരെ(ഐ.സി.എം.ആര്‍ )ഗുരുതര ആരോപണവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രംഗത്തെത്തി. കേടുവന്ന ടെസ്റ്റിംഗ് കിറ്റുകളും തീര്‍ച്ചയില്ലാത്ത ഫലങ്ങളുമാണ് ഐ.സി.എം.ആര്‍ നല്‍കുന്നതെന്നും പലപ്പോഴും പരിശോധനാഫലങ്ങള്‍ തരാന്‍ വളരെ വൈകുന്നുവെന്നുമാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പ്രധാന ആരോപണം.


ഇത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും അവര്‍ പറയുന്നു. ഫലങ്ങള്‍ വൈകാനുള്ള കാരണമന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കിറ്റുകള്‍ എത്തിച്ചിരുന്ന സമയത്ത് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും കിറ്റ് വിതരണം ഐ.സി.എം.ആര്‍ വഴിയാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കുറ്റപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *