പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി; പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തു. ബസ്തി പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ആരതി പാണ്ഡെയെന്ന് ട്വിറ്റര്‍ ഉപയോക്താവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് ലാലന്‍ കുമാറാണ് പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായ വധഭീഷണി പാര്‍ട്ടി നേതൃതത്തെ അറിയിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ പങ്കജ് കുമാര്‍ ദ്വിവേദിയുടെ പരാതിയിലാണ് കേസ്.

ഒരു സ്വകാര്യ ടി.വി ചാനലില്‍ വന്ന പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തെ മുന്‍നിര്‍ത്തിയാണ് വധഭീഷണി. വധഭീഷണി മുഴക്കിയ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവില്‍ ഇല്ല. സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രകാരം ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ ആര്‍തി പാണ്ഡെയുടെ പ്രൊഫൈല്‍ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് വിലാസവും പ്രൊഫൈലിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *