കഥ, കവിത,അടുക്കളത്തോട്ട നിര്‍മ്മാണ മത്സരവുമായി മലപ്പുറം ജനമൈത്രി പോലീസിന്റെ ‘സര്‍ഗ്ഗാത്മകത’

മലപ്പുറം: ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ മലപ്പുറം സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരെ വീട്ടില്‍ തന്നെ ഇരിക്കാനുള്ള കഥ, കവിത മത്സരം പദ്ധതിയുമായി മലപ്പുറം ജനമൈത്രി പോലീസ് രംഗത്ത്. ‘സര്‍ഗ്ഗാത്മകത’ എന്ന പേരിലാണ് പോലീസ് മത്സരം സംഘടിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ അനുഭവ കുറിപ്പ്, അടുക്കളതോട്ട നിര്‍മാണം, കഥാരചന, കവിതാ രചന എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. സൃഷ്ടികള്‍ ഈമാസം 30ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് 9061818737 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യണം. അടുക്കളത്തോട്ട നിര്‍മാണ മത്സരത്തില്‍ ഈമാസം 30ന് രാവിലെ 10 മണിക്കും വൈകീട്ട് അഞ്ച് മണിക്കുമിടയില്‍ സജീകരിച്ചതിന്റെ ഫോട്ടോ അടക്കമാണ് വാട്‌സ്ആപ്പ് ചെയ്യേണ്ടത്. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പോലീസ് സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പദ്ധതിക്ക് മലപ്പുറം ഡി വൈ എസ് പി. ജലീല്‍ തോട്ടത്തില്‍ തുടക്കം കുറിച്ചു. എസ് ഐ. സംഗീത് പുനത്തില്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *