ന്യൂഡല്‍ഹി: പിതാവിന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാലും കോവിഡിനെ തുരത്തേണ്ടതിന്‍െറ ഉത്തരവാദിത്തമുള്ളതിനാലുമാണ് പിതാവിന്‍െറ സംസ്കാര ചടങ്ങില്‍ പെങ്കടുക്കാന്‍ കഴിയാത്തതെന്ന് യോഗി അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് യോഗിയുടെ പിതാവ് ആനന്ദ് സിങ് ബിഷ്ട് ഡല്‍ഹിയിലെ എയിംസില്‍ മരിച്ചത്.
”പിതാവിന്‍െറ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ അദ്ദേഹം എനിക്ക് പകര്‍ന്നുതന്നു. പിതാവിന്‍െറ അവസാന ചടങ്ങുകളില്‍ പെങ്കടുക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ അതിലുപരി ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ടതിന്‍െറ ഉത്തരവാദിത്തം എനിക്കുണ്ട്. കോവിഡ് പടര്‍ന്നുപിടിക്കുന്നതിനാലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാലും സംസ്കാര ചടങ്ങുകളില്‍ എനിക്ക് പെങ്കടുക്കാന്‍ കഴിയില്ല. സംസ്കാര ചടങ്ങില്‍ പെങ്കടുക്കുന്ന മാതാവിനോടും മറ്റു കുടുംബാഗങ്ങളോടും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ലോക്ഡൗണ്‍ അവസാനിച്ചശേഷം അവിടം സന്ദര്‍ശിക്കും” -യോഗി അറിയിച്ചു.
കഴിഞ്ഞ മാസമാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 71 കാരനായ ആനന്ദ് സിങ് ബിഷ്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രിയങ്ക ഗാന്ധി, കമല്‍നാഥ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
