തിരുവനന്തപുരം : കൊവിഡ് 19 സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകളില്‍ സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിമാനത്താവളങ്ങള്‍ അടച്ചിട്ട് ഒരു മാസം പിന്നിട്ടു . എന്നിട്ടും വിദേശത്ത് നിന്ന് വന്നവര്‍ക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുകയാണ് . തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരെ പറ്റി സംസ്ഥാന സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. പുറത്തുവിടുന്ന കണക്കുകള്‍ ശരിയായ വസ്തുതയ്ക്ക് അടിസ്ഥാനപ്പെടുത്തിയാണൊയെന്ന് സംശയിക്കുന്നു. കണക്കുകളും വിവരങ്ങളും പുറത്ത് വിടുന്നതില്‍ കേരളം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്പ്രിംക്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പിന്തുണച്ചുകൊണ്ടുള്ള സിപിഎം നിലപാട് പരിതാപകരമാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാന്‍ സിപിഎം തയ്യാറാകാത്തത് ലജ്ജാകരമാണെന്ന് പറഞ്ഞ അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണോയെന്നും ചോദിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി തട്ടിപ്പാണ്. ഡേറ്റ സുരക്ഷിതത്വം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെ അട്ടിമറിച്ചാണ് സര്‍ക്കാര്‍ മുന്നാട്ട് പോകുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടും. സ്പ്രിംക്ലര്‍ ഇടപാട് സംബന്ധിച്ച ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ബിജെപി കക്ഷി ചേരുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു .
