വ്യവസ്ഥകളോടെ കടകള്‍ തുറക്കാന്‍ അനുമതി

വയനാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ച സാഹചര്യത്തില്‍ അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി,എന്നിവയ്ക്ക് പുറമേ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വില്‍പ്പന സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥകളോടെ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. സിമന്റ്,കമ്ബി,പൈപ്പ് എന്നിവയുടെ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 5 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹാര്‍ഡ് വെയര്‍ സ്റ്റോറുകള്‍, ടൈല്‍സ്,പെയിന്റ്, പ്ലംബിംഗ്, സാനിറ്ററി ,ഇലക്ടിറിക്കല്‍ സാമഗ്രഹികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ പ്രവര്‍ത്തിക്കാം. ഫൂട്ട് വെയര്‍ സ്ഥാപനങ്ങള്‍ ചൊവ്വഴ്ചകളില്‍ രാവിലെ 10 മുതല്‍ 3 വരെ തുറക്കും.

കുഞ്ഞുടുപ്പുകള്‍, അടിവസ്ത്രം, തോര്‍ത്ത്, ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള തുണികള്‍, എന്നിവയുടെ വില്‍പ്പനയ്ക്കുള്ള ചെറുകിട തുണിക്കടകള്‍ വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 3 മണി വരെ പ്രവര്‍ത്തിക്കും. റെക്‌സിന്‍ വില്‍പന കടകള്‍ക്ക് ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ 2 വരെ തുറക്കാം. ഇളവ് അനുവദിച്ച കടകളില്‍ ഒരെ സമയം രണ്ടില്‍ കൂടുതല്‍ ആളുകളെ പ്രവേശിക്കാന്‍ അനുവദിക്കരുത്. ആളുകള്‍ സാമൂഹിക അകലം പാലിക്കണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ സ്വികരിക്കണം.

ഹോം ഡെലിവറിക്കായി തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ ഷട്ടര്‍ തുറക്കാം. അകത്തേക്ക് പ്രവേശനം അനുവദിക്കരുത്. ആവിശ്യ സര്‍വീസുകളായ കടകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുടുംബാഗങ്ങളെ വയനാട്ടിലെക്ക് കൊണ്ട് വരാന്‍ അനുമതി നല്‍കും. ഇങ്ങനെ വരുന്നവര്‍ ക്വാറന്റൈയിനില്‍ കഴിയേണ്ടതാണ്. ലോക്ക് ഡൗണ്‍ കഴിയാതെ യാതൊരു കാരണവശാലും തിരികെ പോകാന്‍ അനുമതി ലഭിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *