സ്പ്രി​ങ്ക്ള​ര്‍ ഇ​ട​പാ​ടി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ : ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . സ്പ്രി​ങ്ക്ള​റി​ലെ സ​ത്യം പു​റ​ത്തു​വ​ന്ന​തി​ല്‍ മു​ഖ്യ​മ​ന്ത്രിക്ക് വേ​വ​ലാ​തി​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ട​പാ​ടി​ന് പി​ന്നി​ല്‍ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെന്നും ലാ​വ്‌ലി​​ന്‍ ബാ​ധ മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ട​രു​ക​യാ​ണെ​ന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘സ്പ്രി​ങ്ക്ള​റി​ല്‍ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല. എ​ന്ത് ചോ​ദി​ച്ചാ​ലും കോ​വി​ഡ് ന്യാ​യം പ​റ‍​ഞ്ഞ് ഒ​ഴി​ഞ്ഞു മാറാന്‍ ശ്രമിക്കുകയാണ് . സി​പി​എം വി​ഭാ​ഗീ​യ​ത ഉ​യ​ര്‍​ത്തി ര​ക്ത​സാ​ക്ഷി പ​രി​വേ​ഷം നേ​ടാ​നാ​ണ് പി​ണ​റാ​യി ശ്ര​മി​ക്കു​ന്ന​ത്. വി​ഭാ​ഗീ​യ​ത​യും സ്പ്രി​ങ്ക്ള​റും കൂ​ട്ടി​ക്കു​ഴ​ക്കു​ന്ന​ത് ശരിയല്ല . സ്പ്രി​ങ്ക്ള​ര്‍ ക​രാ​ര്‍ എ​ല്‍​ഡി​എ​ഫ് പൊ​തു​ന​യ​ത്തി​ന് എ​തി​രാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​ക്ഷേ​പ​ത്തെ ഇ​ട​ത് മു​ന്ന​ണി നേ​തൃ​ത്വ​മോ സി​പി​എം ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളോ ത​ള്ളി​യി​ട്ടി​ല്ലെ​ന്നും’ രമേശ് ചെന്നിത്തല പ​റ​ഞ്ഞു.

‘സ്പ്രി​ങ്ക്ള​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ര​ണ്ടം​ഗ ക​മ്മി​റ്റി​യെ നി​യ​മി​ച്ച​തോ​ടെ ക​രാ​റി​ല്‍ തെ​റ്റ് പ​റ്റി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ കു​റ്റ​സ​മ്മ​ത​മാ​ണ്. പാ​ര്‍​ട്ടി ഓ​ഫീ​സി​ലേ​ക്ക് പോ​യി ഐ​ടി സെ​ക്ര​ട്ട​റി സ്പ്രി​ങ്ക​ള​ര്‍ ക​രാ​ര്‍ വി​ശ​ദീ​ക​രി​ച്ച​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കണം . ഐ​എ​എ​സു​കാ​ര​നെ പാ​ര്‍​ട്ടി ഓ​ഫീ​സി​ലേ​ക്ക് വി​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ക​യാ​ണെ​ന്നും’ ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി

Leave a Reply

Your email address will not be published. Required fields are marked *