പ്ര​വാ​സി​ക​ളെ എ​ത്തി​ക്കാ​ന്‍ സ​മു​ദ്ര​മാ​ര്‍​ഗം?; കേ​ര​ളം എ​ന്തി​നും ത​യാ​റെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​മു​ദ്ര​മാ​ര്‍​ഗം പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചാ​ല്‍ തു​റ​മു​ഖ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​വാ​സി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ചെ​ന്ന സൂ​ച​ന​ക​ള്‍​ക്കി​ടെ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​പ്പോ​ള്‍ പ്ര​ത്യേ​ക വി​മാ​നം അ​നു​വ​ദി​ച്ചാ​ലും പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​നം സ​ജ്ജ​മാ​ണ്. പ്ര​വാ​സി​ക​ള്‍ തി​രി​ച്ചു​വ​രു​ന്പോ​ള്‍ സ​ജീ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു സെ​ക്ര​ട്ട​റി​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച്‌ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തു​ക. ഓ​രോ വി​മാ​ന​ത്തി​ലും വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​രം വി​മാ​നം പു​റ​പ്പെ​ടും മു​ന്പു ത​ന്നെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തോ​ടും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​രോ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചും പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. എ​യ​ര്‍​പോ​ര്‍​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പ്ര​തി​നി​ധി​ക​ള്‍ ഈ ​ക​മ്മി​റ്റി​യി​ല്‍ ഉ​ണ്ടാ​കും. പ്ര​വാ​സി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് എ​യ​ര്‍​പോ​ര്‍​ട്ടു​ക​ള്‍​ക്ക് സ​മീ​പം ആ​വ​ശ്യ​മാ​യ സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​ന്നു​ണ്ട്. അ​തു​പോ​ലെ ആ​ശു​പ​ത്രി​ക​ളും ഇ​പ്പോ​ള്‍ ത​ന്നെ സ​ജ്ജ​മാ​ണ്.

തി​രി​ച്ചു​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന 2.76 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 150-ല്‍​പ​രം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വി​വ​ര​ശേ​ഖ​ര​ണം സം​ബ​ന്ധി​ച്ച ചു​മ​ത​ല നോ​ര്‍​ക്ക​യ്ക്കാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *