സൗദിയില്‍ ഇന്ന്​ ആറ്​ വിദേശികളും ഒരു സ്വദേശിയും മരിച്ചു; 392 പേര്‍ സുഖം പ്രാപിച്ചു

റിയാദ്​: വെള്ളിയാഴ്​ച സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ആറ്​ വിദേശികളും ഒരു സ്വദേശിയും മരിച്ചു. ജിദ്ദയിലാണ്​ നാലു പേര്‍ മരിച്ചത്​. മക്കയില്‍ മുന്നുപേരും. 46നും 75നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചവര്‍. പുതുതായി 1344 പേരില്‍ രോഗബാധ കണ്ടെത്തി. ഇതോടെ രാജ്യത്താകെ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ ബാധിതരുടെ എണ്ണം 24097 ആയി.

പുതിയ രോഗികളില്‍ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 392 പേര്‍ സുഖം പ്രാപിച്ചു. ഒരു ദിവസം ഇത്രയധികം പേര്‍ സുഖം പ്രാപിക്കുന്നത്​ ആദ്യമായാണെന്നും രോഗമുക്തരുടെ എണ്ണം 3555 ആയി ഉയ​ര്‍ന്നെന്നും ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന 20373 ആളുകളില്‍ 117 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ 15ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധന തുടരുകയാണ്​. നാലുപേര്‍ കൂടി മരിച്ചതോടെ ജിദ്ദയില്‍ മരണസംഖ്യ 41 ആയി. മൂന്നുപേരുടെ കൂടി മരണത്തോടെ മക്കയില്‍ 72 ആയി.

പുതിയ രോഗികള്‍: റിയാദ്​ 228, മദീന 237, മക്ക 207, ജുബൈല്‍ 171, ജിദ്ദ 124, ദമ്മാം 114, ബേഷ്​ 37, ഖോബാര്‍ 33, ത്വാഇഫ്​ 27, ദറഇയ 14, ഹുഫൂഫ്​ 12, ബുറൈദ 12, നാരിയ 9, യാംബു 9, തബൂക്ക്​ 7, സുല്‍ഫി 6, മഖ്​വ 5, മുസാഹ്​മിയ 5, റാസതനൂറ 3, അല്‍ഖര്‍ജ്​ 3, അബ്​ഖൈഖ്​ 2, ഹാഇല്‍ 2, ബല്‍ജുറഷി 1, ഖുന്‍ഫുദ 1, അറാര്‍ 1, റഫ്​ഹ 1, സാജര്‍ 1

മരണസംഖ്യ: മക്ക 72, ജിദ്ദ 41, മദീന 32, റിയാദ്​ 7, ഹുഫൂഫ്​ 4, ദമ്മാം 3, ജുബൈല്‍ 2, അല്‍ഖോബാര്‍ 2, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, ബുറൈദ 1, അല്‍ബദാഇ 1, തബൂക്ക്​ 1.

Leave a Reply

Your email address will not be published. Required fields are marked *