മലപ്പുറം: ഭാരതപ്പുഴ സംരക്ഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പുനര്‍ജ്ജനി പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമാകും. നിളാ തീരത്ത് തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളജിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ജില്ലാ കലക്ട്രര്‍ വെങ്കടേഷ്പതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളി ജനതയുടെ പ്രതീകമായിരുന്ന ഭാരതപ്പുഴയെ വീണ്ടെടുക്കാനുളള പരിശ്രമത്തിന്റെ ഭാഗമായി ഭാരതപ്പുഴ സംരക്ഷണ കര്‍മ്മ പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തില്‍ തുടക്കമാകുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരുടേയും , യുവജനസംഘടനകളുടേയും, പൊതുജങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയിയൂടെ പരിസ്ഥിതി ബോധവല്‍ക്കരണമടക്കമുളള പരിപാടികളാണ് പദ്ധതിയുടെ ബാഗമായി നടക്കുന്നത്. പരമ്പരാംഗത കുടിവെളള സ്രോതസ്സുകള്‍ സംരക്ഷിക്കുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങി നിരവധി പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുകയെന്നും ജില്ലാ കലക്ട്രര്‍ പറഞ്ഞു. ഞായറാഴ്ച രണ്ടു വേദികളിലായാണ് പരിപാടികല്‍ നടക്കുക.നിളാ തീരത്ത് നടക്കുന്ന പരിപാടി രാവിലെ പത്തിന് സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംവീധായകന്‍ രഞ്ജിത്ത് മുഖ്യാഥിതിയായിരിക്കും. തുടര്‍ന്ന് പരിസ്ഥിതിയും , സാഹിത്യവും എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ സി രാധാകൃഷ്ണന്‍, പി സുരേന്ദ്രന്‍, ഡോ മിനി പ്രസാദ് എന്നിവര്‍ പങ്കെടുക്കും.ജലസംരക്ഷണത്തിന്‍രെ പ്രാധാന്യവും പരിസ്ഥിതി പരിപാലനവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജാഫര്‍ പലോട്ട് , ഡോ അബ്ദുല്‍ ഹക്കീം വി എം, പി വി സജീവ് തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേറം നിലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈന്‍ തങ്ങള്‍ അദ്ധ്യക്ഷനായിര്ക്കും. ഇടി മുഹമന്മദ് ബഷീര്‍ എം പി മുഖ്യാതിയിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ എപി ഉണ്ണികൃഷ്ണന്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുക്കും.
