അതിഥികളെ അതിര്‍ത്തികടത്തുന്നത് തന്ത്രപൂര്‍വ്വം

എറണാകുളം: കേരളത്തിലെ അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് രഹസ്യതന്ത്രം. അതീവ ജാഗ്രതയോടെയാണ് ഓരോ പ്രദേശങ്ങളില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ തീവണ്ടികളില്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നത്. തീവണ്ടികള്‍ സ്‌റ്റേഷനിലെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പു മാത്രമാണ് തൊഴിലാളികള്‍ പോലും യാത്രയെ കുറിച്ച് അറിഞ്ഞത്. മുന്‍കൂട്ടി പരസ്യപ്പെടുത്തിയാല്‍ തൊഴിലാളികളെല്ലാം റെയില്‍വേ സ്റ്റേഷനുകളില്‍ കൂട്ടമായെത്തി പ്രശ്്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ അതീവ രഹസ്യമാക്കിയത്.ലോക്ഡൗണിന്റെ തുടക്കത്തില്‍ കോട്ടയം,എറണാകുളം ജില്ലകളിലും കഴിഞ്ഞ ദിവസം മലപ്പുറത്തും തൊഴിലാളികള്‍ നാട്ടിലേക്കയക്കണമെന്നാവശ്യപ്പെട്ട് ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ റോഡിലിറങ്ങുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ യാത്രയെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചാല്‍ ആദ്യം പോകാനായി തിരക്ക് കൂട്ടുകയും ക്രമസമാധാന പ്രശ്്‌നങ്ങള്‍ ഉണ്ടാകുമെന്നും ആശങ്കകളുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അതീവശ്രദ്ധയോടെയുള്ള നീക്കങ്ങളാണ് അതിഥി തൊഴിലാളികളുടെ തിരിച്ചു പോക്കില്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ്, ഇന്ത്യന്‍ റെയില്‍വെ, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ മികച്ച ഏകോപനമാണ് ഇതുവരെ കണ്ടത്. കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളെയെല്ലാം നേരത്തെ തന്നെ ക്യാമ്പുകളില്‍ എത്തിച്ചത് മടക്കയാത്ര സുഗമമാക്കാന്‍ സഹായകമായി. സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാന്‍ താത്പര്യമുള്ളവരും പട്ടിക ക്യാമ്പുകളില്‍ നിന്ന് തയ്യാറാക്കുകയായിരുന്നു. സംസ്ഥാന പോലീസിനായിരുന്ന ഇതിന്റെ ചുമതല.  പ്രത്യേക തീവണ്ടികള്‍ അനുവദിക്കുന്ന മുറക്ക് ഈ പട്ടിക പ്രകാരം ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കും. തിരിച്ചു പോകുന്ന തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിനടക്കമുള്ള ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടപ്പാക്കുന്നത്. യാത്രക്കായി ആരും നേരിട്ട് റെയില്‍വെ സ്റ്റേഷനുകളിലും മറ്റിടങ്ങളിലും എത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഓരോരുത്തരെയും യാത്രയാക്കുന്നത്. സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ വിശ്രമമില്ലാതെയാണ് ഏതാനും ദീവസമായി ഇതിനായി ജോലി ചെയ്യുന്നത്.
ഒരു നിശ്ചിത വണ്ടിയില്‍ ഒരു സ്‌റ്റേഷനില്‍ നിന്നു തന്നെ യാത്രക്കാരെ പൂര്‍ണമായും കയറ്റിയാണ് നാട്ടിലേക്ക് അയക്കുന്നത്. യാത്രാമധ്യേ ആരെയും കയറ്റില്ല. വണ്ടിയില്‍ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമുണ്ടാകും.യാത്രക്കാരില്‍ ആര്‍ക്കെങ്കിലും രോഗബാധ സംശയിക്കപ്പെട്ടാന്‍ അവരെ ഉടനെ വണ്ടിയില്‍ തന്നെ സജ്ജീകരിച്ച ക്വാറന്റൈന്‍ കാബിനിലേക്ക് മാറ്റും. പിന്നീട് ഇവരെ ഇറങ്ങുന്ന സ്ഥലത്തു നിന്ന് നേരെ ആശുപത്രികളിലേക്ക് മാറ്റും.
രണ്ടു നേരത്തെക്കുള്ള ഭക്ഷണവുമായാണ് കേരളത്തില്‍ നിന്നുള്ള വണ്ടികള്‍ പുറപ്പെടുന്നത്. മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കുന്ന യാത്രകളുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ഭക്ഷണം കയറ്റുന്നതിനുള്ള സംവിധാനമുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എണ്ണായിരത്തിലേറെ പേരെയാണ് വിവിധ ട്രെയിനുകളിലായി അയച്ചത്. അടുത്ത ഒരാഴ്ചയോളം തീവണ്ടികള്‍ സര്‍വ്വീസ് നടത്തും. നിലവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശരാശരി മുക്കാല്‍ ലക്ഷത്തോളം അതിഥി 

Leave a Reply

Your email address will not be published. Required fields are marked *