ഒ​ന്ന​ര​ല​ക്ഷം ഇ​ത​ര​സം​സ്ഥാ​ന മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക്; മു​ന്നി​ല്‍ ക​ര്‍​ണാ​ട​ക

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം പി​ന്നി​ട്ടു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് 1,50,054 മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് നോ​ര്‍​ക്ക അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു ത​ന്നെ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തോ​ള​മാ​യി. ഇ​വി​ടെ​നി​ന്നും 49,233 പ്ര​വാ​സി​ക​ളാ​ണ് ഇ​തി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് 45,491 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് 20,869 പേ​രും സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നാ​യി നോ​ര്‍​ക്ക​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ, കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​ന്‍ നോ​ര്‍​ക്ക​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 4.13 ല​ക്ഷ​മാ​യി. സം​സ്ഥാ​ന​ത്തേ​ക്കു മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​കെ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 5.63 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു.

Leave a Reply

Your email address will not be published. Required fields are marked *