ഐസിയുവില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. മുംബൈയിലാണ് സംഭവം. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തത്.
ഡോക്ടര്‍ക്കെതിരെ 44 കാരനാണ് രംഗത്തെത്തിയത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ ഡോക്ടര്‍ മോശമായി സ്പര്‍ശിച്ചുവെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേ ദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
കോര്‍ണ രോഗികളെ ചികിത്സിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ നിലവില്‍ ക്വാറന്റീനിലാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
