കേരളത്തിലേക്ക് മടങ്ങാന്‍ മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെടാത്തത് പിഴവ്: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ പിഴവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഗുരുതര പിഴവാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എളുപ്പം പാലിക്കാന്‍ കഴിയുന്നതല്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ നോക്കാതെയാണ് പല ഉത്തരവുകളും’, ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയേയും ചെന്നിത്തല ചോദ്യം ചെയ്തു. മാസം ഒരു കോടി മുടക്കി ഹെലികോപ്റ്റര്‍ എടുത്തത് എന്തിനെന്നു ചെന്നിത്തല ചോദിച്ചു.

ഉപദേശകര്‍ക്കും ഭരണപരിഷ്‌കാര കമ്മിഷനും വന്‍തുകയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ട് മോദിയുടെ മന്‍ കി ബാത്തിന്റെ പതിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *