തിരുവനന്തപുരം: ലോക് ഡൗണ്‍ ചട്ട ലംഘനം നടത്തിയതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഏപ്രില്‍ 27ന് പോത്തന്‍കോട് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു . തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം മുനീര്‍ ആണ് ഹര്ജിക്കാരന് .
പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ഹര്‍ജിയിലൂടെ ആരോപിക്കുന്നു. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു . ഇതിനിടെയാണ് മന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് .
