അബൂദബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

അബൂദബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് (53) മരിച്ചത്. രണ്ടാഴ്ചയായി അല്‍ഐന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബുദബി ബനിയാസില്‍ ഖബറടക്കും. ഭാര്യ: മുംതാസ്.മക്കള്‍ മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന്‍ ആനിസ് ആസാദ്, ചെറുവാടി(ദുബൈ).

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്ബട പനറായില്‍ ജേക്കബ് (ഷാജി 47) ഇന്ന് രാവിലെ അബൂദബിയില്‍ മരിച്ചിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം നാലുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ യു എ ഇ സമയം മൂന്നിനായിരുന്നു മരണം. സ്റ്റാര്‍ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് അവസാനമായി അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവന്നത്. ഭാര്യ: റീജ, മക്കള്‍: ജോയല്‍, ജൂവല്‍.

Leave a Reply

Your email address will not be published. Required fields are marked *