മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ വി​ര​മി​ക്ക​ല്‍; അ​ടി​യ​ന്ത​ര നി​യ​മ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ (മെ​ഡി​ക്ക​ല്‍) ആ​യി ഡോ. ​തോ​മ​സ് മാ​ത്യു​വി​നെ നി​യ​മി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും സ്പെ​ഷല്‍ ഓ​ഫീ​സ​റും വി​ര​മി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഈ ​നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഒ​ഴി​വു​ള്ള ത​സ്തി​ക നി​ക​ത്തു​ന്ന​തു വ​രെ സ്പെ​ഷ​ല്‍ ഓ​ഫീ​സ​റു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി നി​ര്‍​വ​ഹി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം പ്ര​ഫ​സ​റാ​യ ഡോ. ​തോ​മ​സ് മാ​ത്യു നി​ല​വി​ല്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​ണ്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കും പ്ര​തി​രോ​ധ​ത്തി​നും നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *