ലോക്ക്ഡൗണ്‍ ഇളവ്; തമിഴ്നാട്ടിലും മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നു,​ സര്‍ക്കാര്‍ ഉത്തരവിട്ടു

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകള്‍ തമിഴ്നാട്ടിലും നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. റെഡ്സോണ്‍ മേഖലയിലും മദ്യവില്പനശാലകള്‍ തുറക്കും. കഴിഞ്ഞ മാര്‍ച്ച്‌ 24 മുതല്‍ സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ അടച്ചിരിക്കുകയാണ്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ മദ്യശാലകള്‍ ഇന്ന് തുറന്നിരുന്നു. കിലോമീറ്ററുകളോളം വരിനിന്നാണ് പലയിടത്തും ആളുകള്‍ മദ്യം വാങ്ങിയത്. നാല്പത്തിയഞ്ച് ദിവസത്തിനുശേഷം മദ്യശാലകള്‍ തുറന്ന കര്‍ണാടകയിലും വന്‍തിരക്ക് അനുഭവപ്പെട്ടു..ആന്ധ്രാപ്രദേശില്‍ 25 ശതമാനം വില കൂട്ടിയായിരുന്നു വില്പന. റെഡ്സോണായ പൂനയിലും മുംബയിലും മദ്യശാലകള്‍ തുറന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *