പ്രവാസികളെ വിമാനത്താവളങ്ങളില്‍ പരിശോധിക്കും : മന്ത്രി എ സി മൊയ്തീന്‍

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ വിമാനത്താവളങ്ങളില്‍ തന്നെ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. മുന്‍ഗണന അനുസരിച്ചാണ് പ്രവാസികളെ തിരികെയെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏകോപിപ്പിക്കാനായി അധ്യാപകരുടെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

‘ആവശ്യമെങ്കില്‍ പരിശീലനം നല്‍കിയ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. ജോലി നഷ്ടപെട്ട് നാട്ടില്‍ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യം പരിഗണനയിലാണ് . ഇതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്’- മന്ത്രി വ്യക്തമാക്കി .

അതേസമയം ,കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചെത്തുമ്ബോള്‍ എടുക്കേണ്ട ജാഗ്രതയെ കുറിച്ച്‌ മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധരും രംഗത്തെത്തി. റിവേഴ്സ് ക്വാറന്‍റൈന്‍ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *