ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ആകെ മരണം 7000 കടന്നു. 24 മണിക്കൂറിനിടെ 4588 കേസുകള്‍കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 101,147 ആയി. 275 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമാണു ബ്രസീല്‍.
അതേസമയം ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. ആഗോളവ്യാപകമായി 36,45,194 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍.2,52,390 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 11,94,872 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.അതേസമയം അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്.അമേരിക്കയില്‍ ഇന്നലെ മാത്രം 896 പേര് മരിച്ചു. റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
