ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുന്നത് 14000 പേരെ; വിമാന സര്‍വ്വീസുകള്‍ വ്യാഴാഴ്ച തുടങ്ങും

ദല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്നായി ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത് 14000 പേരെ. 13 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിക്കേണ്ട 14000 പേരുടെ പട്ടികയാണ് വിവിധ എംബസികള്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യവിമാനം വ്യാഴാഴ്ച സര്‍വ്വീസ് നടത്തും. 14000 പേരെ ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയിലെത്തിക്കാനാണ് ആലോചിക്കുന്നത്. വിമാനമാര്‍ഗവും കപ്പല്‍ മാര്‍ഗവുമായിരിക്കും ഇവരെ കൊണ്ടു വരുന്നത്. ആദ്യദിനം 2300 പേരുമായി പത്തുവിമാനങ്ങളായിരിക്കും വിവിധ രാജ്യങ്ങലില്‍ നിന്നായി ഇന്ത്യയിലേക്ക് പറക്കുക.ആദ്യത്തെ ആഴ്ചയില്‍ 64 വിമാന സര്‍വ്വീസുകള്‍ ഇതിനായി ഉപയോഗിക്കും. യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പൂര്‍ത്തിയാക്കി വരികയാണ്.
ഫിലിപ്പൈന്‍സ്,സിങ്കപ്പൂര്‍,ബംഗ്ലാദേശ്,യു.എ.ഇ,ബ്രിട്ടണ്‍,സൗദി അറേബ്യ,ഖത്തര്‍,യു.എസ്.എ.,ഒമാന്‍,ബഹറിന്‍,കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നള്ളവരെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടു വരുന്നത്.യൂറോപ്പില്‍ നിന്നുള്ളവരെ അടുത്തഘട്ടത്തിലായിരിക്കും കൊണ്ടു വരിക.ചെന്നൈ,കൊച്ചി,മുംബൈ,അഹമ്മദാബാദ്,ബാംഗ്ലൂരു,ലക്്‌നൗ എന്നീ വിമാനത്താവളങ്ങളിലേക്കാണ് പ്രത്യേക വിമാന സര്‍വ്വീസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *