പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി

അബുദാബി:ദുബായ്, സൗദി, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു. ഇന്ത്യന്‍ എംബസി മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്ത 176 പേരാണ് ദുബായില്‍ നിന്ന് ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാനൊരുങ്ങുന്നത്.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശക, തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍, മുതിര്‍ന്നവര്‍ തുടങ്ങിയവരെയാണ് മുന്‍ഗണാക്രമത്തില്‍ തിരഞ്ഞെടുത്തത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിലെ അധികൃതര്‍ ആന്റിബോഡി ടെസ്റ്റും തെര്‍മല്‍ സ്കാനിംഗും നടത്തുമെന്നു ഇന്ത്യന്‍ എംബസി അറിയിച്ചു.

കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ യാത്രാനുമതിയുണ്ടാകില്ല. കൊവിഡ് സ്രവ പരിശോധന നടത്തണമെന്ന് എംബസി നിര്‍ദേശിച്ചിട്ടില്ല. ത്രീ ലെയര്‍ ഫെയ്സ് മാസ്ക്, രണ്ടു സെറ്റ് ഹാന്‍ഡ് ഗ്ലൗസുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ യാത്രക്കാര്‍ക്കു നല്‍കും. അതേസമയം, ദോഹ,കൊച്ചി, റിയാദ്, കോഴിക്കോട് വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണവും ആരംഭിച്ചു. പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ടു യു.എ.ഇയിലെ അതേ നടപടി ക്രമങ്ങളാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *