മലപ്പുറം: പോക്സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടിയാണ് മഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.സാരമായി പരിക്കേറ്റ ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആലിക്കുട്ടി പോലീസുകാരുടെ കൈതട്ടി മാറ്റി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആലിക്കുട്ടിക്കെതിരെ കഴിഞ്ഞദിവസം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പോക്സോ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സംഭവം.
