കോഴിക്കോട്: അതിഥി തൊഴിലാളികളുമായി കോഴിക്കോടു നിന്നും രാജസ്ഥാനിലേക്കുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് സര്‍വീസ് നടത്തും. ഉച്ചകഴിഞ്ഞ് ട്രെയിന്‍ പുറപ്പെടും.
ബുധനാഴ്ച അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും മൂന്നു ട്രെയിനുകള്‍ പുറപ്പെട്ടിരുന്നു. കോഴിക്കോട്ടു നിന്നും ബിഹാറിലേക്കും മധ്യപ്രദേശിലേക്കും പാലക്കാട്ടു നിന്നും ഒഡീഷയിലേക്കുമാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്.
